എൽഡിഎഫിന് 96 സീറ്റുകളിൽ മേൽകൈ ; യുഡിഎഫ് 44

Posted on: May 2, 2021

തിരുവനന്തപുരം : കേരളത്തിൽ ഇടതു തുടർഭരണം ഉറപ്പായി. എൽഡിഎഫ് 95 സീറ്റുകളിലും യുഡിഎഫ് 45 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ലീഡ് 47,000 ൽപ്പരം വോട്ടുകളുടെ ലീഡ് നേടി.

മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ (പേരാമ്പ്ര), എം.എം.മണി (ഉടമ്പൻചോല), കെ. കൃഷ്ണൻകുട്ടി (ചിറ്റൂർ), കെ.കെ. ശൈലജ ടീച്ചർ (മട്ടന്നൂർ), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), എ.കെ. ശശീന്ദ്രൻ (എലത്തൂർ), രാമചന്ദ്രൻ കടന്നപ്പള്ളി (കണ്ണൂർ) തുടങ്ങിയവർ ലീഡ് ചെയ്യുന്നു.

എൻഡിഎ മൂന്ന് മണ്ഡലങ്ങളിൽ ലീഡ് നേടിയെങ്കിലും അക്കൗണ്ട് തുറക്കാനായില്ല. മൂന്ന് മുന്നണികളെയും എതിരട്ട ജനപക്ഷം നേതാവ് പി.സി. ജോർജ് പൂഞ്ഞാറിൽ പരാജയപ്പെട്ടു. കുന്നത്തുനാട്ടിൽ ട്വന്റിട്വന്റിക്കും അക്കൗണ്ട് തുറക്കാനായില്ല.

തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി രാജു വിജയിച്ചു. നിലമ്പൂരിൽ പി.വി.അൻവർ വിജയിച്ചു. അരുവിക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജി.സ്റ്റീഫൻ വിജയിച്ചു.