ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ഗൂഗിളും മൈക്രോസോഫ്റ്റും

Posted on: April 27, 2021

ന്യൂഡല്‍ഹി : കോവിഡ് രണ്ടാംതരംഗത്തില്‍ ഉഴലുന്ന രാജ്യത്തിനു സഹായ ഹസ്തവുമായി ടെക് ഭീമന്‍മാരായ ഗൂഗിളും മൈക്രോ സോഫ്റ്റും. ഗൂഗിള്‍ ആല്‍ഫബെറ്റ് സി.ഇ.ഒയും ഇന്ത്യന്‍ വശം ജനുമായ സുന്ദര്‍ പിച്ചെയും മെക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദെല്ല യും ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഗൂഗിളും ജീവനക്കാരും 135 കോടി രൂപ കൈമാറും.

യുനിസെഫും സന്നദ്ധ സംഘടനകള്‍ വഴിയുമാണ് ഇന്ത്യക്കായി തുക ചെലവഴിക്കുക. സഹായ വാഗ്ദാനം അറിയിച്ചതിനൊപ്പം ഇന്ത്യ നേരിടുന്ന കോവിഡ് പ്രതിസന്ധി മനസിനെ ഉലയ്ക്കുന്നുവെന്നും സുന്ദര്‍ പിച്ചെ ട്വീറ്റ് ചെയ്തു. ‘ഹൃദയ ഭേദകം’ എന്നായിരുന്നു സത്യ നദെല്ലയുടെ പ്രതികരണം. രാജ്യത്ത് ഓക്‌സിജന്‍ സൗകര്യം ലഭ്യമാക്കുന്നതിനും പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനും കമ്പനി തങ്ങളുടെ വിഭവങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.