റിപ്പോ നിരക്ക് 0.25 ശതമാനം കുറച്ചു

Posted on: January 15, 2015

Raghuram-Rajan-RBI-Governor

മുംബൈ : റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ 0.25 ശതമാനം കുറവു വരുത്തി. കരുതൽ ധനാനുപാതം (സിആർ ആർ) നാല് ശതമാനമായി തുടരും. 8 ശതമാനത്തിൽ നിന്ന് 7.75 ശതമാനമായാണ് റിപ്പോ നിരക്കിൽ കുറച്ചത്. 2013 മെയ് മാസത്തിനു ശേഷമുള്ള ആദ്യ നിരക്ക് ഇളവാണ് ഇന്നു പ്രഖ്യാപിച്ചത്.

രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഗണ്യമായ തോതിൽ കുറയുകയും നാണയപ്പെരുപ്പം നിയന്ത്രണവിധേയമാകുകയും ചെയ്ത സാഹചര്യത്തിലാണ് വായ്പാനയത്തിൽ മാറ്റം വരുത്തിയതെന്ന് ആർബിഐ ഗവർണർ രഘുറാം രാജൻ പറഞ്ഞു.

ഫെബ്രുവരി മൂന്നിനാണ് റിസർവ് ബാങ്കിന്റെ വായ്പാനയ അവലോകന യോഗം. റിപ്പോ നിരക്ക് കുറച്ച നടപടി വായ്പ വളർച്ചയ്ക്ക് വഴിയൊരുക്കുമെന്ന് ബാങ്കിംഗ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. വൈകാതെ ഭവന-വാഹന വായ്പകളുടെ പലിശ നിരക്കും ബാങ്കുകൾ കുറച്ചേക്കും. യൂണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ ഫെബ്രുവരി ഒന്നു മുതൽ വായ്പ പലിശ 25 ബേസിസ് പോയിന്റ് കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.