വിപണിമൂല്യത്തിൽ ടിസിഎസ് ഐടി കമ്പനികളിൽ ഒന്നാമത്

Posted on: October 11, 2020

മുംബൈ : ടിസിഎസ് വിപണിമൂല്യത്തിൽ ആഗോളതലത്തിൽ തന്നെ ഐടി കമ്പനികളുടെ മുൻനിരയിൽ എത്തി. അക്‌സഞ്ചറിനെ മറികടന്നാണ് ടിസിഎസ് ഒന്നാമത് എത്തിയത്. ഇന്ത്യയിലെ ഏറ്റവും വലിയ സോഫ്റ്റ്‌വേർ കയറ്റുമതി സ്ഥാപനമാണ് ടാറ്റാ കൺസൾട്ടൻസി സർവീസസ്.

ഈ വാരന്ത്യത്തിലെ ക്ലോസിംഗ് നിരക്ക് അനുസരിച്ച് 10.56 ലക്ഷം കോടി രൂപയാണ് ടിസിഎസിന്റെ വിപണി മൂല്യം. കഴിഞ്ഞ വ്യാഴാഴ്ച വിപണി മൂല്യം 10.60 ലക്ഷം കോടിയായിരുന്നു. അക്‌സഞ്ചറിന്റെ വിപണിമൂല്യം 10.49 ലക്ഷം കോടി രൂപയാണ്.