ടിസിഎസിന് ലാഭം 16.83% ഉയര്‍ന്നു

Posted on: July 14, 2023

കൊച്ചി : നടപ്പ് സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) ലാഭം 16.83% ഉയര്‍ത്തി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്). 11,074കോടി രൂപയാണ് ടിസിഎസിന്റെ ലാഭം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം9,478 കോടി രൂപയായിരുന്നു.

അതേസമയം പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ് അറ്റാദായത്തിലെ വളര്‍ച്ച, കമ്പനിയുടെ ഏകീകൃത വര്‍ത്തനവരുമാനം 12.55% വര്‍ധിച്ച് 59,381 കോടി രൂപയായി. മുന്‍പാദത്തിലെ 59,162കോടി രൂപയില്‍ നിന്ന് നേരിയ വര്‍ധന മാത്രമാണുണ്ടായത്.

10,2 ബില്യണ്‍ ഡോളറിന്റെ ഓര്‍ഡറുകളാണ് കമ്പനി മൂന്നാം പാദത്തില്‍ നേടിയത്. ടിസിഎസിന്റെ യുകെ വിപണി 16.1% വളര്‍ച്ച നേടി. നോര്‍ത്ത് അമേരിക്ക (4.6%), കോണ്ടിനെന്റല്‍ യൂറോപ്പ് (3.4%), മിഡില്‍ ഈസ്റ്റ്-ആഫ്രിക്ക (15.2%), ഇന്ത്യ(14%), ലാറ്റിന്‍ അമേരിക്ക (13.5%), ഏഷ്യ പസഫിക്(4.7%) എന്നിവയാണ് മറ്റ് മുഖ്യവിപണികള്‍.

ലൈഫ് സയന്‍സ് & ഹെല്‍ത്ത് കെയര്‍ (10.1%), മാനുഫാക്ച്ചറിംഗ് (94), ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍ഷ്വറന്‍സ് (3) എന്നിങ്ങനെയാണ് വിവിധ മേഖലകളില്‍ നേടിയ വളര്‍ച്ച, ആഗോള സാമ്പത്തിക അനിശ്ചിതത്വത്തെ തുടര്‍ന്ന് ഉപയോക്താക്കള്‍ ചെലവു കുറയ്ക്കല്‍ തുടരുന്നതായി കമ്പനി സൂചിപ്പിച്ചു.

പ്രവര്‍ത്തനഫല റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഇന്നലെ ടിസിഎസ് ഓഹരിയില്‍ മുന്നേറ്റമുണ്ടായി. 3.12% ഉയര്‍ന്ന് 3,361 രൂപയിലാണ് ഓഹരി വ്യാപാരം ചെയ്യുന്നത്.

TAGS: TCS |