കൃഷ്ണന്‍ രാമാനുജം നാസ്‌കോം അധ്യക്ഷന്‍

Posted on: April 28, 2022

കൊച്ചി : നാസ്‌കോമിന്റെ 2022-23 വര്‍ഷത്തെ ചെയര്‍ പേഴ്‌സണ്‍ ആയി കൃഷ്ണന്‍ രാമാനുജം ചുമതലയേറ്റു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ എന്റര്‍പ്രൈസസ് ഗ്രോത്ത് ബിസിനസ് പ്രസിഡന്റ് ആണ് അദ്ദേഹം. 2021-22 വര്‍ഷം സംഘടനയുടെ വൈസ് ചെയര്‍മാന്‍ ആയിരുന്നു.

രാജ്യത്തെ സാങ്കേതിക വിദ്യാ മേഖലയിലെ സ്ഥാപനങ്ങളുടെ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആണ് നാസ്‌കോം എന്ന് അറിയപ്പെടുന്ന നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ് വെയര്‍ ആന്റ് സര്‍വീസസ് കമ്പനീസ്. 3000- ലെറെ അംഗ കമ്പനികള്‍ നാസ്‌കോമിലുണ്ട്.

വളര്‍ച്ച ത്വരിതപ്പെടുത്താന്‍ അംഗ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍, മറ്റ് ബന്ധപ്പെട്ടവര്‍ എന്നിവരുമായി സഹകരിച്ച് മുന്നേറുകയാണ് ലക്ഷ്യമെന്ന് ചുമതല ഏറ്റ ശേഷം കൃഷ്ണന്‍ രാമാനുജം പറഞ്ഞു.