ടിസിഎസിന്റെ ലാഭത്തില്‍ 14.8 ശതമാനം വര്‍ധന

Posted on: April 13, 2023

ന്യൂഡല്‍ഹി : മാര്‍ച്ചില്‍ അവസാനിച്ച നാലാം ക്വാര്‍ട്ടറില്‍ പ്രമുഖ ഐടി കമ്പനിയായ ടാറ്റാ കണ്‍സല്‍റ്റന്‍സി സര്‍വീസസിന്റെ ലാഭം 14.8 ശതമാനം വര്‍ധിച്ച് 11,392 കോടി രൂപയായി. മുന്‍വര്‍ഷം ഇതേ കാലയള
വില്‍ 9,926 കോടിയായിരുന്നു. വരുമാനം 16.9 ശതമാനം കൂടി 59,162 കോടി രൂപയുമായി.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനം മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 17.6 % കൂടി 2,25,458 കോടി രൂപയാ
ണ്. ലാഭം 10 % ഉയര്‍ന്ന് 42,147 കോടി. കമ്പനി 2021-22ല്‍ 1.3 ലക്ഷം എക്‌സ്പീരിയന്‍സ്ഡ് ജീവനക്കാരെ റിക്രൂട്ട് ചെയ്‌തെങ്കില്‍ കഴിഞ്ഞ വര്‍ഷമിത് 22,600 ആയി കുറഞ്ഞു. റിക്രൂട്ട്‌മെന്റില്‍ 2015ന് ശേഷം ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഫ്രഷേഴ്‌സിന്റെ റിക്രൂട്ട്‌മെന്റിലും കുറവുണ്ടായി. ഒരു ലക്ഷം പേരെയാണ് 2021-22ല്‍ എടുത്തതെങ്കില്‍ 2022-23ല്‍ ഇത് 44,000 ആയി കുറഞ്ഞു.

മലയാളി രാജേഷ് ഗോപിനാഥനു പകരം ടിസി എസ് സിഇഒ ആയി കെ.കൃതിവാസന്‍ ജൂണ്‍ ഒന്നിനു സ്ഥാനമേല്‍ക്കും.