ടിക് ടോക്കിനെ ഏറ്റെടുക്കാൻ ട്വിറ്ററും രംഗത്ത്

Posted on: August 10, 2020

ദുബായ് : ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിനെ ഏറ്റെടുക്കാൻ ട്വിറ്ററും രംഗത്ത്. ടിക് ടോക്കിന് അമേരിക്കയിൽ മാത്രം എട്ട് കോടിയിലേറെ ഉപയോക്താക്കളുണ്ട്. ബൈറ്റ്ഡാൻസിൽ നിന്നും ടിക് ടോക്കിന്റെ യുഎസിലെ പ്രവർത്തനങ്ങൾ എങ്കിലും ഏറ്റെടുക്കാനാണ് ട്വിറ്ററിന്റെ നീക്കം. ഡൗ ജോൺസ് പുറത്തുവിട്ട ഏറ്റെടുക്കൽ വാർത്തയോട് ടിക് ടോക്ക് പ്രതികരിച്ചിട്ടില്ല.

എന്നാൽ പ്രസിഡന്റ് ട്രംപ് അമേരിക്കയിൽ ടിക് ടോക്കിന് നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇതിന് എതിരേ ടിക് ടോക്ക് ഫെഡറൽ കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട. ടിക് ടോക്ക് വിൽക്കാൻ സെപ്റ്റംബർ 15 വരെയാണ് യുഎസ് ഗവൺമെന്റ് സമയം അനുവദിച്ചിട്ടുള്ളത്. നേരത്തെ മൈക്രോസോഫ്റ്റും ടിക് ടോക്കിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. മൈക്രോസോഫ്റ്റ് സിഇഒ സത്യനാദെല്ല ഇതു സംബന്ധിച്ച് പ്രസിഡന്റ് ട്രംപുമായി ചർച്ച നടത്തിയിരുന്നു.

സുരക്ഷ-സ്വകാര്യത പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ നിരോധനം വന്നതോടെയാണ് ടിക് ടോക്ക് പ്രതിസന്ധിയിലായത്.

TAGS: TikTok | Twitter |