മൈക്രോസോഫ്റ്റ് ടിക് ടോക്കിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു

Posted on: August 1, 2020

ദുബായ് : മൈക്രോസോഫ്റ്റ് ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ ടിക് ടോക്കിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നു. സുരക്ഷ-സ്വകാര്യത പ്രശ്‌നം ഉയർത്തി ഇന്ത്യയും ഹോങ്കോംഗും ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ നിരോധനം വന്നതോടെ ടിക് ടോക് പ്രതിസന്ധിയിലായിരുന്നു. ഇന്ത്യയിൽ 20 കോടി ഉപയോക്താക്കളാണ് ടിക് ടോക്കിന് ഉണ്ടായിരുന്നത്.

എന്നാൽ ടിക് ടോക്ക് നിരോധിക്കുന്ന കാര്യം പരിഗണനയിലാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് വിഭാഗം അന്വേഷണം നടത്തിവരികയാണ്. ടിക് ടോക്കിന് എട്ട് കോടിയിലേറെ ഉപയോക്താക്കൾ അമേരിക്കയിലുണ്ട്.

ടിക് ടോക്ക് ചൈനീസ് സർക്കാരിന് ഡാറ്റകൾ ചോർത്തി നൽകുന്നുവെന്ന് ആരോപിച്ച് ട്വിറ്ററിൽ ക്യാംപെയ്ൻ നടന്നിരുന്നു. ഈ ആരോപണങ്ങൾ ടിക് ടോക്ക് നിഷേധിച്ചിരുന്നു. ചൈനയുമായി അകലം പാലിക്കാൻ ആസ്ഥാനം ബ്രിട്ടണിലേക്ക് മാറ്റാനു നീക്കത്തിലാണ് ടിക് ടോക്ക്. യുഎസ് പൗരനായ കെവിൻ മേയറെ നിയമിച്ച് പുതിയ മുഖം നൽകാനും ടിക് ടോക്ക് ശ്രമിച്ചുവരികയാണ്. ചൈനീസ് സാങ്കേതിക വിദഗ്ധർക്ക് പകരം കാലിഫോർണിയയിൽ നിന്നും നിരവധി പേരെ പുതുതായി നിയമിച്ചിട്ടുമുണ്ട്.

TAGS: Microsoft | TikTok |