ഇന്റര്‍നെറ്റ് സുരക്ഷാ പരിപാടിയുമായി ടിക്‌ടോക്

Posted on: February 14, 2019

കൊച്ചി : ഹ്രസ്വ വീഡിയോ പ്ലാറ്റ് ഫോമായ ടിക് ടോക് , സേഫ് ഹം സേഫ് ഇന്റര്‍നെറ്റ് സുരക്ഷാ പരിപാടിക്കു തുടക്കം കുറിച്ചു. സൈബര്‍ പീസ് ഫൗണ്ടേഷനുമായി സഹകരിച്ച്, ടിക്‌ടോക് പ്രാദേശിക ഇന്‍ര്‍നെറ്റ് സുരക്ഷാ പരിപാടികള്‍ സംഘടിപ്പിക്കും.

ഓണ്‍ലൈന്‍ സുരക്ഷ സംബന്ധിച്ച് രാജ്യത്തെ കോളേജുകളിലും സ്‌കൂളുകളിലും ബോധവല്‍ക്കരണ പരിപാടികള്‍ ആരംഭിച്ചിട്ടുണ്ട്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണല്‍ ടെക്‌നോളജി അസി.പ്രഫസര്‍ ഡോ.ഏഞ്ചല്‍ രത്‌നഭായ്, ഇന്ദിരാഗാന്ധി ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റി ഫോര്‍ വുമണ്‍ പ്രോവൈസ് ചാന്‍സലര്‍ ഡോ.അമിതദേവ് ഡല്‍ഹി പോലീസ് ക്രൈം ബ്രാഞ്ച് സൈബര്‍ സെല്‍ എസ് പി സിദ്ധാര്‍ത്ഥ ജെയിന്‍ തുടങ്ങി പത്തോളം പ്രമുഖരാണ് ബോധവല്‍ക്കരണ പരിപാടിക്ക് നേതൃത്വം നല്‍കുക.

സുരക്ഷ ഉറപ്പു വരുത്താന്‍ ടിക്‌ടോക് കൂടുതല്‍ ഫീച്ചറുകള്‍ അവതരിപ്പിച്ചിട്ടുണ്ടെന്ന് ടിക് ടോക് (ഇന്ത്യ) പബ്ലിക് പോളിസി ഡയറക്ടര്‍ സന്ധ്യ ശര്‍മ പറഞ്ഞു. ഇതിന്റെ ഭാഗമായി ടിക്‌ടോക്കിന്റെ ഡിജിറ്റല്‍ വെല്‍ബിയിംഗ് ഫീച്ചര്‍, ഉപയോക്താക്കള്‍ക്ക് ആപ്പില്‍ ചെലവഴിക്കാവുന്ന സമയം പരിമിതപ്പെടുത്തിയിട്ടുണ്ട്.

TAGS: TikTok |