കെ എസ് യു എം സ്റ്റാർട്ടപ്പിൽ ട്വിറ്റർ സ്ഥാപകന്റെ നിക്ഷേപം

Posted on: October 1, 2019

തിരുവനന്തപുരം : കേരള സ്റ്റാർട്ടപ് മിഷൻറെ മേൽ നോട്ടത്തിലുള്ള കൊച്ചി ആസ്ഥാനമാക്കി പ്രവർത്തിക്കുന്നതുമായ സീവ് എന്ന സ്റ്റാർട്ടപ്പിലാണ് ട്വിറ്റർ സഹസ്ഥാപകനും ഏൻജൽ നിക്ഷേപകനുമായ ബിസ്സ്‌റ്റോൺ നിക്ഷേപം നടത്തുന്നത്. കോവളത്തു നടക്കുന്ന ഹഡിൽ കേരള-2019 സ്റ്റാർട്ടപ് സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെ സാക്ഷിനിർത്തി വിഡിയോ കോൺഫറൻസിലൂടെയാണ് ബിസ്സ്‌റ്റോൺ തന്റെ തീരുമാനം പ്രഖ്യാപിച്ചത്.

ഭിന്നശേഷിയെ അതിജീവിച്ച് വിജയം കൈവരിച്ച സഞ്ജയ് നെടിയറ എന്ന യുവസംരംഭകനാണ് സീവ്-നു തുടക്കമിട്ടത്. സ്വതന്ത്രമായി പ്രവർത്തിക്കുന്നവർക്കും സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന തരത്തിൽ വെബ്‌സൈറ്റ് തുടങ്ങുന്നതു മുതൽ ഡിജിറ്റൽ കൈയൊപ്പുകളും ഇൻവോയ്‌സ് അടക്കമുള്ള ധനവിനിമയവും സാധ്യമാക്കുന്നതുമായ പ്രവർത്തനമാണ് സീവ് നടത്തുന്നത്. ഇപ്പോൾ അമേരിക്കൻ വിപണിയിൽ പ്രവർത്തിക്കുന്ന സീവ്യൂ യൂറോപ്പിലേയ്ക്കുള്ള വിപണിപ്രവേശം ഉടൻ സാധ്യമാക്കും.

ഒരു സ്വതന്ത്ര സംരംഭകനെന്ന നിലയിൽ താൻ സീവിൻറെ ഉത്പന്നം ഉപയോഗിച്ചുവെന്നും നിക്ഷേപകനെന്ന നിലയിൽഒന്നാമതായിസഞ്ജയ് എന്ന വ്യക്തിക്കും പിന്നീട് അദ്ദേഹത്തിൻറെ ഉത്പന്നത്തിനും മുൻഗണന നൽകുകയാണെന്നും നിക്ഷേപം പ്രഖ്യാപിച്ചു കൊണ്ട് ബിസ്സ്‌റ്റോൺ വ്യക്തമാക്കി. സമർപ്പണ മനോഭാവവുംസഹാനുഭൂതിയും കഠിനാധ്വാനവും കൈമുതലായുള്ള സംരംഭകനാണ് സഞ്ജയ്എന്ന് ബിസ്സ്‌റ്റോൺ വിശേഷിപ്പിച്ചു.

ട്വിറ്റർ സ്ഥാപകർ അപൂർവമായി മാത്രം ഇന്ത്യയിൽ നടത്തിയിട്ടുള്ളതും കേരളത്തിൽ ആദ്യത്തേതുമായ നിക്ഷേപമാണിതെന്ന്‌സഞ്ജയ് നെടിയറ പറഞ്ഞു. ആർക്കും ക്ലൗഡ്‌സംവിധാനത്തിൽ ഇൻറർനെറ്റ് കമ്പനികളുണ്ടാക്കി ലോകത്തെവിടെ നിന്നും ജോലിചെയ്യാമെന്ന സ്ഥിതിസൃഷ്ടിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. ഓട്ടിസ് എലിവേറ്റേഴ്‌സും ബ്രിട്ടനിലെ വിവിധ ബാങ്കിംഗ് ധനകാര്യസ്ഥാപനങ്ങളും ചേർന്ന് ഭിന്നശേഷിക്കാർക്കായി സൃഷ്ടിച്ചിട്ടുള്ള സംരംഭക സഹായസ്ഥാപനമായ ഫ്രണ്ട്‌സ്ഓഫ് ഊർജ-യും സീവിൽ നിക്ഷേപം നടത്തിയിട്ടുണ്ട്.

2018-ൽ ഫോബ്‌സ്‌ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സഞ്ജയിന് അമേരിക്കയിലെ എറിക് വീൻമെയർ ഫൗണ്ടേഷൻ അവാർഡു ലഭിച്ചിട്ടുണ്ട്. ഗൂഗിൾ ഡെവലപ്പർ സമ്മേളനത്തിൽ പങ്കെടുക്കാനുള്ള ക്ഷണവും സഞ്ജയ് നേടിയിട്ടുണ്ട്.