ട്വിറ്റർ 9 ശതമാനം ജീവനക്കാരെ കുറയ്ക്കുന്നു

Posted on: October 29, 2016

twitter-logo-big

ന്യൂയോർക്ക് : സാമൂഹ്യസമ്പർക്ക മാധ്യമമായ ട്വിറ്റർ 9 ശതമാനം ജീവനക്കാരെ കുറയ്ക്കാനൊരുങ്ങുന്നു. കഴിഞ്ഞ ക്വാർട്ടറിൽ 103 മില്യൺ ഡോളർ നഷ്ടം രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് കടുത്ത തീരുമാനം പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷം ട്വിറ്റർ 132 മില്യൺ ഡോളർ നഷ്ടം നേരിട്ടു. അതേസമയം വരുമാനം 8 ശതമാനം വർധിച്ച് 616 മില്യൺ ഡോളറായി.

സജീവ ഉപയോക്താക്കളുടെ എണ്ണം മുൻ ക്വാർട്ടറിലെ 313 ദശലക്ഷത്തിൽ നിന്ന് കഴിഞ്ഞ ക്വാർട്ടറിൽ 317 ദശലക്ഷമായി. പുനസംഘടനയോടെ 2017 ൽ ലാഭം നേടാനാവുമെന്നാണ് ട്വിറ്ററിന്റെ പ്രതീക്ഷ.