ട്വിറ്റർ ബംഗലുരു ഡെവലപ്‌മെന്റ് സെന്റർ അടച്ചുപൂട്ടുന്നു

Posted on: September 20, 2016

twitter-big

ബംഗലുരു : മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായ ട്വിറ്റർ ബംഗലുരുവിലെ ഡെവലപ്‌മെന്റ് സെന്റർ അടച്ചുപൂട്ടുന്നു. ബംഗലുരു യൂണിറ്റിലെ നൂറിലേറെ ജീവനക്കാർക്ക് ജോലി നഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബിസിനസ് അവലോകനത്തിന്റെ ഭാഗമായാണ് ബംഗലുരു ഡെവലപ്‌മെന്റ് സെന്റർ അടച്ചുപൂട്ടുന്നതെന്ന് ട്വിറ്റർ പ്രതികരിച്ചു. വരുമാനവളർച്ച ഇല്ലാത്തതാണ് ബംഗലുരു സെന്ററിന്റെ പ്രവർത്തനം അവസാനിപ്പിക്കാൻ ഇടയാക്കിയതെന്നാണ് ഐടി വൃത്തങ്ങളുടെ നിഗമനം. ബംഗലുരുവിന് പുറമെ മുംബൈയിലും ഡൽഹിയിലും ട്വിറ്ററിന് ഓഫീസുകളുണ്ട്.

TAGS: Twitter |