കെജരിവാൾ മന്ത്രിസഭ അധികാരമേറ്റു

Posted on: February 16, 2020

ന്യൂഡൽഹി : അരവിന്ദ് കെജരിവാൾ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാം ലീല മൈതാനിയിൽ നടന്ന ചടങ്ങിൽ ലഫ്റ്റ്‌നന്റ് ഗവർണർ അനിൽ ബൈജാൾ സത്യവാചകം ചൊല്ലിക്കൊടുത്തു.

മനീഷ് സിസോദിയ, സത്യേന്ദ്ര ജയിൻ, ഗോപാൽ റായ്, കൈലാഷ് ഗഹ്‌ലോട്ട്, ഇമ്രാൻ ഹുസൈൻ, രാജേന്ദ്ര ഗൗതം തുടങ്ങി ആറ് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. ഇവരുടെ വകുപ്പ് തീരുമാനിച്ചിട്ടില്ല. പുതിയ മന്ത്രിസഭയിൽ വനിതാപ്രാതിനിധ്യമില്ല.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നുവെങ്കിലും അദ്ദേഹം പങ്കെടുത്തില്ല. വിവിധ മേഖലകൡലുള്ള 50 പേരാണ് പ്രത്യേക ക്ഷണിതാക്കൾ. ഡൽഹിയിലെ മുഴുവൻ ജനങ്ങളെയും കെജരിവാൾ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ ക്ഷണിച്ചിരുന്നു.