കെജരിവാൾ മൂന്നാംവട്ടം അധികാരത്തിലേക്ക്

Posted on: February 11, 2020

ന്യൂഡൽഹി : ആം ആദ്മി പാർട്ടി 62 സീറ്റുകളിൽ ലീഡ് നേടി മൂന്നാംവട്ടം അധികാരത്തിലേറാൻ ഒരുങ്ങുന്നു. ബിജെപിക്ക് 8 സീറ്റിൽ ലീഡ് ഉണ്ട്. കോൺഗ്രസിന് ഒരു സീറ്റിലും ലീഡ് നേടാനായില്ല. ആം ആദ്മി പാർട്ടിക്ക് ബിജെപിയുമായി 14 ശതമാനം വോട്ട് വ്യത്യാസമുണ്ട്.

ന്യൂഡൽഹി മണ്ഡലത്തിൽ ജനവിധി തേടിയ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ലീഡ് 14,000 കടന്നു. ബിജെപിയിലെ സുനിൽ യാദവ് ആണ് മുഖ്യ എതിരാളി. റോമേഷ് സബർവാൾ ആണ് കോൺഗ്രസ് സ്ഥാനാർത്ഥി. കേരള മുഖ്യമന്ത്രി പിണറായി വിജയനും പശ്ചമിബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും കെജരിവാളിനെ അഭിനന്ദിച്ചു.

ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ പട്പർഗഞ്ചിൽ വിജയിച്ചു. കെജരിവാൾ മന്ത്രിസഭയിലെ മറ്റ് മന്ത്രിമാരും ലീഡ് നിലനിർത്തുന്നുണ്ട്.