ആം ആദ്മി പാർട്ടിക്ക് 56 സീറ്റിൽ ലീഡ് ; ബിജെപിക്ക് 14

Posted on: February 11, 2020

ന്യൂഡൽഹി : ആം ആദ്മി പാർട്ടി ഡൽഹിയിൽ മൂന്നാം തവണ അധികാരത്തിൽ എത്തും. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിക്ക് 56 സീറ്റിലും ബിജെപിക്ക് 14 സീറ്റിലും ലീഡ് ചെയ്യുന്നു. കോൺഗ്രസിന് ഒരു സീറ്റിൽ പോലും ലീഡില്ല. മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ലീഡ് പതിനായിരത്തിലേക്ക് ഉയർന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പട്പർഗഞ്ച് മണ്ഡലത്തിൽ പിന്നിലാണ്.

ആം ആദ്മി പാർട്ടിയും ബിജെപിയും തമ്മിലുള്ള വോട്ട് വ്യത്യാസം 14 സഥമാനമായി. കോൺഗ്രസിന് അഞ്ച് ശതമാനത്തിൽ താഴെ വോട്ട് മാത്രം.