കെജരിവാൾ മന്ത്രിസഭ 16 ന് സത്യപ്രതിജ്ഞ ചെയ്യും

Posted on: February 12, 2020

ന്യൂഡൽഹി : അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തിലുള്ള മൂന്നാം മന്ത്രിസഭ 16 ന് സത്യപ്രതിജ്ഞ ചെയ്യും. രാം ലീല മൈതാനിയിലാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. മന്ത്രിസഭ രൂപീകരിക്കുന്നതിന് മുന്നോടിയായി അരവിന്ദ് കെജരിവാൾ ഇന്ന് ലഫ്റ്റ്‌നന്റ് ഗവർണറെ കാണും.

ആം ആദ്മി പാർട്ടി നിയമസഭ കക്ഷിയോഗം ഇന്ന് കെജരിവാളിന്റെ വസതിയിൽ ചേരും. പുതിയ മന്ത്രിസഭയിൽ രണ്ട് പുതുമുഖങ്ങളെ ഉൾപ്പെടുത്തുമെന്നാണ് സൂചന.