ട്രാന്‍സിപ്‌മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി

Posted on: May 1, 2024

തിരുവനന്തപുരം : രാജ്യത്തെ ആദ്യത്തെ ട്രാന്‍സിപ്‌മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന്‌കേന്ദ്ര തുറമുഖ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ഇതോടെ വലിയ കപ്പ്‌ലുകള്‍ക്ക് (മദര്‍ഷിപ്) അടുക്കാനും ചരക്കുകള്‍ കൈമാറ്റം ചെയ്യാനും സംവിധാനമുള്ള ഇന്ത്യയിലെ ആദ്യ തുറമുഖമായി വിഴിഞ്ഞം മാറും.

കൊളംബോ, സിംഗപ്പൂര്‍ തുറമുഖങ്ങളില്‍ നടക്കുന്ന ഇന്ത്യയിലേക്കുള്ള കപ്പലുകളുടെ ട്രാന്‍സ്ഷിപ്‌മെന്റ് ഇനി വിഴിഞ്ഞത്തേക്കെത്തും. കസ്റ്റംസ് ഓഫീസ് ഉള്‍പ്പെടെ വിഴിഞ്ഞത്ത് സ്ഥാപിക്കാനുള്ള അവസരവും ഒരുങ്ങുകയാണ്. സെന്‍ട്രല്‍ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ്സ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) കസ്റ്റംസ് ഓഫീസിനുള്ള അന്തിമ അനുമതി നല്‍കിയാല്‍ വിദേശകപ്പലുകള്‍ക്കും നാവികര്‍ക്കും വിഴിഞ്ഞത്ത് എത്തിച്ചേരാനാകും. വിദേശകപ്പല്‍ക്കമ്പനികളുടെ പ്രവര്‍ത്തന കേന്ദ്രമായും വിഴിഞ്ഞം മാറും. അന്താ
രാഷ്ട്ര കപ്പലുകള്‍ക്ക് സര്‍വീസ് നടത്താനുള്ള ഇന്റര്‍നാഷണല്‍ ഷിപ്പിംഗ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി
കോഡും എസ്) വിഴിഞ്ഞത്തിന് ലഭിച്ചിട്ടുണ്ട്.

മെയ് പകുതിയോടെ തുറമുഖത്തിന്റെ ട്രയല്‍ റണ്‍ നടത്തും. തുടര്‍ന്ന് കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ് ആരംഭിക്കും. ബ്രേക്ക് വാട്ടര്‍, ബെര്‍ത്ത്, യാര്‍ഡ് എന്നിവയുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. കപ്പലുകള്‍ക്ക് തുറമുഖത്തേക്ക് വഴികാട്ടാനുള്ള ടഗ്ഗുകളും എത്തിച്ചിട്ടുണ്ട്. ആവശ്യമായ ക്രെയിനുകളും ഉടനെത്തും.