സൈറസ് മിസ്ത്രി വീണ്ടും ടാറ്റാ ഗ്രൂപ്പ് ചെയർമാനാകും

Posted on: December 18, 2019

മുംബൈ : സൈറസ് മിസ്ത്രിയെ ടാറ്റാ ഗ്രൂപ്പ് ചെയർമാനായി നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ വീണ്ടും നിയമിച്ചു. എൻ. ചന്ദ്രശേഖരനെ നിയമിച്ച നടപടി റദ്ദാക്കിയിട്ടുണ്ട്. ട്രിബ്യൂണൽ വിധി നാല് ആഴ്ചയ്ക്കു ശേഷമേ പ്രാബല്യത്തിൽ വരൂ. വിധി സുപ്രീംകോടതിയിൽ ചോദ്യം ചെയ്യാൻ ടാറ്റാ സൺസിന് അനുമതി നൽകിയിട്ടുണ്ട്.

2016 ഒക്‌ടോബറിലാണ് മിസ്ത്രിയെ ചെയർമാൻ സ്ഥാനത്ത് നിന്ന് പുറത്താക്കിയത്. രത്തൻ ടാറ്റായുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് നാല് വർഷം ചെയർമാൻ പദവി അലങ്കരിച്ച സൈറസ് മിസ്ത്രിയെ പുറത്താക്കിയത്. 2012 ഡിസംബറിലാണ് രത്തൻ ടാറ്റായുടെ പിൻഗാമിയായി സൈറസ് മിസ്ത്രി ടാറ്റാ ഗ്രൂപ്പിന്റെ ചെയർമാൻ പദവിയിൽ എത്തിയത്. വിധി പുറത്തുവന്നതിനു പിന്നാലെ ടി സി എസിന്റെയും ടാറ്റാ മോട്ടോഴ്‌സിന്റെയും ഓഹരിവില ഇടിഞ്ഞു.