എൻ. ചന്ദ്രശേഖരൻ ടാറ്റാ ഡിജിറ്റൽ ചെയർമാൻ

Posted on: April 14, 2022

മുംബൈ : ടാറ്റാ ന്യൂ സൂപ്പര്‍ ആപ്പിന്റെ മാതൃകമ്പനിയായ ടാറ്റാ ഡിജിറ്റലിന്റെ ചെയര്‍മാനായി ടാറ്റാ സണ്‍സ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ എന്‍.ചന്ദ്രശേഖരന്‍ ഔദ്യോഗികമായി ചുമതലയേറ്റു. നിശ്ചിത എണ്ണത്തിലധികം കമ്പനികളുടെ ചെയര്‍മാന്‍ പദവിയിലിരിക്കുന്നതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക അനുമതിയോ
ടെയാണ് അദ്ദേഹം ടാറ്റാ ഡിജിറ്റല്‍ ചെയര്‍മാന്‍ പദവി ഏറ്റെടുക്കുന്നത്.

ടാറ്റാ സണ്‍സ് ചെയര്‍മാനായശേഷം അദ്ദേഹത്തിന്റെ ആശയത്തില്‍ പിറന്ന കമ്പനിയാണ് ടാറ്റാ ഡിജിറ്റല്‍. ടാറ്റാ ഗ്രൂപിനെ ഇ കൊമേഴ്‌സ് ശൃംഖലയില്‍ പരസ്പരം കോര്‍ത്തിണക്കി ബന്ധിപ്പിക്കുന്നതാണ് സംരംഭം. ഭാവിയില്‍ പുറത്തുനിന്ന് മൂലധനമുയര്‍ത്താന്‍ ലക്ഷ്യമിടുന്ന കമ്പനിയില്‍ ചന്ദ്രശേഖരന്റെ സാന്നിധ്യം നിര്‍ണായകമാകും.