യുകെയില്‍ ബാറ്ററി ഫാക്ടറി തുടങ്ങാന്‍ 400 കോടി പൗണ്ടിന്റെ പദ്ധതിയുമായി ടാറ്റാ ഗ്രൂപ്പ്

Posted on: July 20, 2023

 


മുംബൈ : യുകെയില്‍ ഇവി ബാറ്ററി ഫാക്ടറി തുടങ്ങാന്‍ ടാറ്റാ ഗ്രൂപ്പ്. 400 കോടി പൗണ്ടിന്റേതാണു
പദ്ധതി. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഇവി ബാറ്ററി ഫാക്ടറി ആയിരിക്കുമിത്. യുകെ സര്‍ക്കാര്‍ പദ്ധതിക്ക് അംഗീകാരം നല്‍കി. കമ്പനി 2026 ല്‍ ബാറ്ററി ഉല്‍പാദനം തുടങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തിന്റെ വാഹന വ്യവസായ മേഖലയെ സംബന്ധിച്ചിടത്തോളം അഭിമാന നിമിഷമെന്ന് പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.

2030 ഓടെ യുകെക്ക് ആവശ്യമായ ഇവി ബാറ്ററികളില്‍ പകുതിയും ഉല്‍പാദിപ്പിക്കുന്നത് ടാറ്റയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് പുറത്തുള്ള ടാറ്റയുടെ ആദ്യത്തെ ഇവി ബാറ്ററി ഫാക്ടറിയാണിത്.

4000 വിദഗ്ധ തൊഴിലവസരങ്ങളും 5000 മറ്റു തൊഴിലവസരങ്ങളും ഫാക്ടറി എത്തുന്നതോടെ യുകെയില്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

TAGS: Tata Group |