ബാറ്ററി നിര്‍മാണ പദ്ധതിയുമായി ടാറ്റാ ഗ്രൂപ്പ്

Posted on: May 14, 2022

 

മുംബൈ : ഇന്ത്യയിലും വിദേശത്തും ബാറ്ററി ഉത്പാദിപ്പിക്കാന്‍ പദ്ധതിയുമായി ടാറ്റാ ഗ്രൂപ്പ്. വൈദ്യുതവാഹന നിര്‍മാണമേഖലയില്‍ ആഗോളതലത്തില്‍ സാന്നിധ്യമുറപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

വിവിധ വ്യവസായമേഖലകളില്‍ സുസ്ഥിരമായ മാറ്റത്തിനാണ് ടാറ്റ ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമായി ടാറ്റാ മോട്ടോഴ്‌സും ബ്രിട്ടീഷ് ആഡംബര കാര്‍ ബ്രാന്‍ഡായ ജാഗ്വര്‍ ലാന്‍ഡ് റോവറും ഹരിത ഊര്‍ജത്തിലേക്ക് മാറ്റുമെന്നും ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു.

കാലാവസ്ഥാ ലക്ഷ്യം കൈവരിക്കുന്നതിനായി ആഗോളതലത്തില്‍ വാഹനനിര്‍മാതാക്കള്‍ മലിനീകരണമില്ലാത്ത വാഹനങ്ങള്‍ക്കായി പദ്ധതികള്‍ തയ്യാറാക്കിവരികയാണ്. ഇതിന്റെ ഭാഗായി ബാറ്ററിനിര്‍മാണത്തിനും അതിന്റെ അസംസ്‌കൃതവസ്തുക്കള്‍ക്കും വിതരണശൃംഖലയ്ക്കുമായി വലിയ നിക്ഷേപം നടത്താനാണ് ടാറ്റാ ഗ്രൂപ്പ് ആലോചിക്കുന്നത്. 2025-നകം പത്ത് വ്യത്യസ്ത വൈദ്യുതകാറുകള്‍ വിപണിയിലെത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിട്ടുള്ളത്.

TAGS: Tata Group |