സാമ്പത്തിക മാന്ദ്യം : മൂഡീസ് ഇന്ത്യയുടെ റേറ്റിംഗ് കുറച്ചു

Posted on: November 9, 2019

ന്യൂഡല്‍ഹി : റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് ഇന്‍വെസ്‌റ്റേഴ്‌സ് സര്‍വീസ് ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് നെഗറ്റീവ് ആക്കി. സാമ്പത്തിക മാന്ദ്യം പരിഹരിക്കാനുള്ള സര്‍ക്കാരിന്റെ നടപടികള്‍ ഫലപ്രദമായില്ല. വളർച്ച കുറയ്ക്കുമെന്ന്  മൂഡീസ് പറയുന്നു.

വിദേശ കറന്‍സി റേറ്റിംഗ് ബിഎഎ2 ല്‍ നിലനിര്‍ത്തി.ധനക്കമ്മി 3.7 ശതമാനത്തില്‍ എത്തും. വളര്‍ച്ച കുറഞ്ഞതും, കോര്‍പറേറ്റ് നികുതി കുറച്ചതും മൂലം വരുമാനം കുറഞ്ഞതും കാരണം കടബാധ്യത ഏറ്റവും ഉയര്‍ന്ന തലത്തില്‍. ഏപ്രില്‍- ജൂണ്‍ കാലയളവില്‍ സാമ്പത്തിക വളര്‍ച്ച 5% മാത്രം. ആഗോള സംഭവ വികാസങ്ങളും കാരണമാണ്.

ബാങ്ക് ഇതര ധനസ്ഥാപനങ്ങളില്‍ തുടങ്ങിയ മാന്ദ്യം റീട്ടെയ്ല്‍ ബിസിനസ്, വാഹന വിപണി, റിയല്‍ എസ്റ്റേറ്റ് മേഖലകളിലേക്കും വ്യാപിച്ചു. തൊഴില്‍ സാധ്യതകളും മങ്ങി. സാമ്പത്തിക മാന്ദ്യം സാധാരണക്കാരുടെ വരുമാനം കുറയ്ക്കും. ഇത് ജീവിത നിലവാരം ഉയര്‍ത്തുന്നതിനും തടസമാകും.

നിക്ഷേപം, നികുതി ഘടന വ്യാപിക്കാനുള്ള ശ്രമം എന്നിവയ്ക്കും തിരിച്ചടി.സാമ്പത്തിക പാക്കേജുകളും , പലിശനിരക്ക് കുറച്ച ആര്‍ബിഐ നടപടിയും സാമ്പത്തിക വളര്‍ച്ച പഴയ നിലയിലെത്തിക്കാന്‍ ഉടനെ സഹായിക്കില്ലെന്ന് മൂഡീസ് വിലയിരുത്തി.