ഇന്ത്യ 9.3 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്ന് മൂഡീസ്

Posted on: June 2, 2021

കൊച്ചി : നടപ്പ് സാമ്പത്തിക വര്‍ഷം (2021-22) ഇന്ത്യ 9.3 ശതമാനം വളര്‍ച്ച നേടുമെന്ന് മൂഡീസ് ഇന്‍വെസ്റ്റേഴ്‌സ് സര്‍വീസ്. ലോക്ഡൗണ്‍ നടപടികളുടെ ഭാഗമായി ഏപ്രില്‍ ജൂണ്‍ ക്വാര്‍ട്ടറില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ക്ഷീണം നേരിട്ടേക്കുമെന്നും മൂഡീസ് ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷത്തെ മാന്ദ്യത്തില്‍നിന്ന് ഈ വര്‍ഷം വളരെ വേഗത്തില്‍ കരകയറാന്‍ സമ്പദ്‌വ്യസ്ഥയ്ക്ക് ആയേക്കും. അതേസമയം, കോവിഡ് രണ്ടാം തരംഗം ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇന്ത്യയുടെ ധനകാര്യ മേഖലയെ രൂക്ഷമായി ബാധിക്കുമെന്നും മൂഡീസ് പറയുന്നു.

കേന്ദ്ര സര്‍ക്കാരിന്റ കടബാധ്യത 90.3 ശതമാനമായി ഉയരുമെന്ന ആശങ്കയും മൂഡീസ് പങ്കുവെച്ചിട്ടുണ്ട്. 2021-22 ല്‍ ഇന്ത്യ 13.7 ശതമാനം വളര്‍ ച്ച നേടുമെന്നായിരുന്നു ഫെബ്രുവരിയില്‍ മൂഡീസിന്റ പ്രവചനം.

TAGS: Moody’s |