രാജ്യാന്തര ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി

Posted on: March 5, 2024

കൊച്ചി : രാജ്യാന്തര ഏജന്‍സിയായ മൂഡീസ് ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി. 2024 ല്‍ ഇന്ത്യയുടെ വളര്‍ച്ച6.8% ആയിരിക്കുമെന്ന് മൂഡീസിന്റെ ഗ്ലോബല്‍ മാക്രോ ഇക്കണോമിക് ഔട്ട്‌ലുക് പറയുന്നു. നേരത്തെ 6.1% വളര്‍ച്ചയാണ് മൂഡീസ് പ്രവചിച്ചിരുന്നത്.

2023 ന്റെ അവസാന ത്രൈമാസത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.4%ആയിരുന്നു. തിരഞ്ഞെടുപ്പിനുശേഷം നയത്തുടര്‍ച്ചയ്ക്കു സാധ്യതയുള്ളതിനാല്‍ സാമ്പത്തിക മേഖലയില്‍ കുതിപ്പിനു സാധ്യതയേറെയാണെന്നും മൂഡീസ് വിലയിരുത്തി. വിലക്കയറ്റം നിയന്ത്രണവിധേയമാണെന്നതും ശുഭസൂചനയാണ്.