ഇന്ത്യൻ ജിഡിപി 9.3 ശതമാനം വളർച്ച നേടുമെന്ന് മൂഡീസ്

Posted on: May 12, 2021

മുംബൈ : ഇന്ത്യയുടെ നടപ്പു ധനകാര്യവര്‍ഷത്തെ വളര്‍ച്ചപ്രതീക്ഷ തിരുത്തി റേറ്റിംഗ് ഏജന്‍സി
യായ മൂഡീസ്. ഇന്ത്യന്‍ ജിഡിപി 9.3 ശതമാനം വളരുമെന്നാണ് ഏജന്‍സിയുടെ പുതിയ വിലയിരു
ത്തല്‍. നരത്തെ 13.1 ശതമാനം വളര്‍ച്ചയാണ് മൂഡീസ് പ്രതീക്ഷിച്ചിരുന്നത്. കോവിഡ് രണ്ടാം ത
രംഗം രാജ്യത്ത് വ്യാപകമായ പശ്ചാത്തലത്തിലാണ് തിരുത്തല്‍.

രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായെന്നും തിരിച്ചുവരവ് വൈകുമെന്നും ഏജന്‍സി അറിയിച്ചു. കൂടുതല്‍ ചെലവ് സര്‍ക്കാര്‍ ഭാഗത്തു നിന്നുണ്ടാകുന്നതിനാല്‍ നടപ്പുധനകാര്യവര്‍ഷം കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി ജിഡിപിയുടെ 11.8 ശതമാനമാകുമെന്നും മൂഡീസ് വിലയിരുത്തുന്നു.

TAGS: GDP | Moody’s |