ഇന്ത്യ നടപ്പുവര്‍ഷം 9.6 ശതമാനം വളര്‍ച്ചനേടുമെന്ന് മൂഡീസ്

Posted on: June 24, 2021

ന്യൂഡല്‍ഹി : ഇന്ത്യ നടപ്പുവര്‍ഷം (2021) 9.6 ശതമാനം വളര്‍ച്ചനേടുമെന്ന് രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ മൂഡീസ് . കോവിഡ് വാക്‌സിനേഷന്‍ വേഗത്തിലായാല്‍ സമ്പദ്‌വ്യസ്ഥയുടെ നഷ്ടം കുറയുമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കോവിഡ് രണ്ടാംതരംഗം രാജ്യത്തെ തന്ത്ര പ്രാധന മേഖലകളുടെ പ്രവര്‍ത്തനങ്ങളെ ഏപ്രില്‍, മേയ് കാലയളവില്‍ വലിയതാതി ബാധിച്ചതായി യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റേറ്റിംഗ് ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പ്രാദേശികലോക്ക് ഡൗണുകളില്‍ ഇളവുകള്‍ വരുന്ന സാഹചര്യത്തില്‍ സ്ഥിതി മെച്ചപ്പെടുമെന്നാണു വിലയിരുത്തല്‍.

കോവിഡ് കേസുകളുടെ എണ്ണം വര്‍ധിച്ചത് ഇന്ത്യയുടെ വളര്‍ച്ച സ്വപ്നങ്ങള്‍ക്കു തിരിച്ചടിയാണ്. നടപ്പു വര്‍ഷത്തില്‍ വളര്‍ച്ച 9.6 ശതമാനവും 2022 വര്‍ഷം ഏഴു ശതമാനവും ആകുമെന്നാണറിപ്പോര്‍ട്ടിലുള്ളത്. ജൂണ്‍ ആദ്യവാരത്തില്‍ കണക്കനുസരിച്ചു രാജ്യത്ത് 16 ശതമാനം ആളുകള്‍ക്കു മാത്രമാണ് വാക്‌സിന്‍ ലഭിച്ചിട്ടുള്ളത്. ഇതില്‍ 3.6 ശതമാനം പേര്‍ക്കാണ് രണ്ടു ഡോസ് ലഭിച്ചത്.

ലോക്ക്ഡൗണുകളില്‍ ഇളവുകള്‍ വന്നെങ്കിലും രോഗപകര്‍ച്ച വര്‍ധിച്ചാല്‍ ഇനിയും നിയന്ത്രണങ്ങള്‍ വേണ്ടിവന്നേക്കാമെന്നും അതിനാല്‍ തന്നെ വളര്‍ച്ച മന്ദഗതിയിലാകുമെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ മൂഡീസ് വ്യക്തമാക്കി. മാര്‍ച്ച് 2022ല്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ( 2021 എപില്‍ – 2022 മാര്‍ച്ച്) ഇന്ത്യയുടെ വളര്‍ച്ച 9.3ശതമാനമാകുമെന്നും ഈ മാസം ആദ്യം മൂഡീസ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇന്ത്യയുടെ ക്രഡിറ്റ് പ്രൊഫൈലിലടക്കംവെല്ലുവിളി നേരിടുന്ന ഈ സമയത്ത് നിരക്കുകള്‍ ഇനിയും താഴുമെന്നാണു വിലയിരുത്തല്‍. 2020 – 21 സാമ്പത്തിക വര്‍ഷത്തില്‍ കോവിഡിനെ തുടര്‍ന്ന് ഇന്ത്യന്‍ സ
മ്പദ്‌വ്യസ്ഥ 7.3 ശതമാനം ചുരുങ്ങിയിരുന്നു. 2019- 20 സാമ്പത്തികത്തില്‍ നാലു ശതമാനം വളര്‍ച്ച കൈവരിച്ചിരുന്നിടത്താണിത്.

 

TAGS: Moody’s |