വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്ത് വിജയിച്ചു ; ഭൂരിപക്ഷം 14,438 വോട്ടുകൾ

Posted on: October 24, 2019

തിരുവനന്തപുരം : യുഡിഎഫിൽ നിന്നും വട്ടിയൂർക്കാവ് മണ്ഡലം പിടിച്ചെടുത്തുകൊണ്ട് എൽഡിഎഫ് സ്ഥാനാർത്ഥി വി.കെ. പ്രശാന്ത് വിജയിച്ചു. 14,438 വോട്ടുകളാണ് ഭൂരിപക്ഷം.

വി. കെ. പ്രശാന്തിന് 46,067 വോട്ടുകൾ ലഭിച്ചു. യുഡിഎഫിലെ കെ. മോഹൻകുമാറിന് 33,720 വോട്ടുകളും എൻഡിഎ സ്ഥാനാർത്ഥി എസ്. സുരേഷ് 24,490 വോട്ടുകളും നേടി.

2011 ൽ മണ്ഡലം രൂപീകരിച്ചപ്പോൾ മുതൽ യുഡിഎഫിലെ കെ. മുരളീധരനാണ് ഇവിടെ വിജയിച്ചിരുന്നത്.