കടകംപള്ളി സുരേന്ദ്രന് 15,165 ലേറെ വോട്ടുകളുടെ ലീഡ്

Posted on: May 2, 2021

തിരുവനന്തപുരം : കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് 15,165 ലേറെ വോട്ടുകളുടെ ലീഡ്. എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്ത്.

തൃശൂരിൽ എൽഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി പി.ബാലചന്ദ്രൻ 200 വോട്ടുകളുടെ ലീഡ് നേടി. യുഡിഎഫ് സ്ഥാനാർത്ഥി പദ്മജ വേണുഗോപാലാണ് രണ്ടാം സ്ഥാനത്ത്. എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കുന്നത്ത്‌നാട്ടിൽ യുഡിഎഫിലെ വി.പി. സജീന്ദ്രന് 148 വോട്ടുകളുടെ ലീഡ്.