ഇടതു തേരോട്ടം ; തുടർഭരണം ഉറപ്പായി

Posted on: May 2, 2021

തിരുവനന്തപുരം : കേരളത്തിൽ ഇടതു തേരോട്ടം. ചരിത്രം കുറിച്ച് തുടർഭരണം ഉറപ്പായി. എൽഡിഎഫ് 92 സീറ്റുകളിലും യുഡിഎഫ് 46 ഉം എൻഡിഎ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ലീഡ് 13,445 വോട്ടുകളുടെ ലീഡ് നേടി.

മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരായ ടി.പി.രാമകൃഷ്ണൻ (പേരാമ്പ്ര), എം.എം.മണി (ഉടമ്പൻചോല), കെ. കൃഷ്ണൻകുട്ടി (ചിറ്റൂർ), കെ.കെ. ശൈലജ ടീച്ചർ (മട്ടന്നൂർ), കടകംപള്ളി സുരേന്ദ്രൻ (കഴക്കൂട്ടം), എ.കെ. ശശീന്ദ്രൻ (എലത്തൂർ), രാമചന്ദ്രൻ കടന്നപ്പള്ളി (കണ്ണൂർ) തുടങ്ങിയവർ ലീഡ് ചെയ്യുന്നു.

ബേപ്പൂരിൽ എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ് 37,000 വോട്ടുകളുടെ ലീഡ്. ഒൻപത് ജില്ലകൾ ഇടതുമുന്നണിക്ക് ഒപ്പമാണ്.