ജെറ്റ് എയർവേസിനെ ഏറ്റെടുക്കാൻ ഹിന്ദുജാമാർ

Posted on: May 21, 2019

അബുദാബി : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനം അവസാനിപ്പിച്ച ജെറ്റ് എയർവേസിനെ ഏറ്റെടുക്കാൻ ബ്രിട്ടണിലെ ഇന്ത്യൻ ശതകോടീശ്വരൻമാരായ ഹിന്ദുജാമാർ രംഗത്ത്. ഏറ്റെടുക്കൽ സംബന്ധിച്ച് ഹിന്ദുജ ഗ്രൂപ്പ് മെയ് 23 ന് ഇത്തിഹാദുമായി ചർച്ചനടത്തും. അബുദാബിയിലെ ഇത്തിഹാദ് ആസ്ഥാനത്താണ് കൂടിക്കാഴ്ച. ജെറ്റ് എയർവേസിന്റെ നിയന്ത്രണം ഏറ്റെടുത്തിട്ടുള്ള സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും.

ഇത്തിഹാദ് എയർവേസിന് ജെറ്റ് എയർവേസിൽ 24 ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. ഇതിനിടെ ജെറ്റ് എയർവേസ് ബോർഡിൽ നിന്നും ഇത്തിഹാദിന്റെ രണ്ടാമത്തെ പ്രതിനിധി റോബിൻ കമാർക്ക് കഴിഞ്ഞ ആഴ്ച്ച രാജിവെച്ചു. മറ്റൊരു പ്രതിനിധിയായിരുന്ന കെവിൻ നൈറ്റ് മാർച്ചിൽ ഡയറക്ടർ സ്ഥാനം രാജിവെച്ചിരുന്നു. ജെറ്റ് എയർവേസിന്റെ സാമ്പത്തികബാധ്യത 12,000 കോടി രൂപയിലേറെയാണ്.