കേരളത്തില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങി ഹിന്ദുജ ഗ്രൂപ്പ്

Posted on: October 12, 2022

കൊച്ചി : ഇലക്ട്രിക് ബസ് നിര്‍മാണം, സൈബര്‍, ഫിനാന്‍സ് മേഖലകളില്‍ ഹിന്ദുജ ഗ്രൂപ്പ് കേരളത്തില്‍ നിക്ഷേപം നടത്തും. മുഖ്യമന്ത്രിപിണറായി വിജയനുമായി ഹിനുജ ഗ്രൂപ്പ് കോ- ചെയര്‍മാന്‍ ഗോപി ചന്ദ് ഹിന്ദുജ നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. തുടര്‍ ചര്‍ച്ചയ്ക്കായി ഗോപിചന്ദ് ഹിന്ദുജ ഡിസംബര്‍ അവസാനം കേരളത്തിലെത്തും. പ്രാരംഭ ചര്‍ച്ചയ്ക്കായി മൂന്നംഗ ടീമിനെ ഹിന്ദുജ ചുമതലപ്പെടുത്തി. അശോക് ലൈലാന്റ് ഇലക്ട്രിക് വാഹന നിര്‍മാണ ഫാക്ടറി കേരളത്തില്‍തുടങ്ങണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയിലാണ് തീരുമാനം.

കേരളത്തിലെത്തുന്ന പ്രത്യേക സംഘം അനുയോജ്യമായസ്ഥലം ഉള്‍പ്പെടെ നിര്‍ദേശിക്കും. കേരളത്തിലെ ഐടി മാനവവിഭവശേഷി വിനിയോഗിക്കാന്‍ കഴിയുംവിധം ക്യാമ്പസ് ആരംഭിക്കുന്നതും പരിഗണിക്കും. വിദ്യാഭ്യാസം, ആരോഗ്യം, ധനകാര്യംഎന്നീ മേഖലകളിലും നിക്ഷേപസാധ്യത പരിശോധിക്കും.

വ്യവസായമന്ത്രി പി രാജീവ്, നോര്‍ക്ക വൈസ് ചെയര്‍മാന്‍, എം എ യൂസഫലി, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറിസുമന്‍ ബില്ല എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.