ജെറ്റ് എയർവേസിനെ ഏറ്റെടുക്കാന്‍ ഇത്തിഹാദ്

Posted on: May 11, 2019

മുംബൈ : ജെറ്റ് എയര്‍വേസിനെ ഏറ്റെടുക്കാന്‍ ഇത്തിഹാദ് എയര്‍വേസ് ഉള്‍പ്പെടെയുള്ള മൂന്നു കമ്പനികള്‍ രംഗത്ത്. ബിഡ് സമര്‍പ്പിക്കാനുള്ള അവാസാന തീയതി വെള്ളിയാഴ്ചയായിരുന്നു. തുടക്കത്തില്‍ രണ്ട് ബിഡ് മാത്രമാണ് കിട്ടിയതെന്ന് എസ്. ബി. ഐ. ചെയര്‍മാന്‍ രജ്‌നീഷ് കുമാര്‍ വ്യക്തമാക്കിയിരിക്കുന്നു.  ഇത്തിഹാദ് അവസാന നിമിഷം ബിഡ് സമര്‍പ്പിക്കുകയായിരുന്നുവെന്നാണ് സൂചന.

ഇത്തിഹാദിന് ജെറ്റില്‍ 24 ശതമാനം ഓഹാരിയുണ്ട്. ബാങ്കുകള്‍ നിയന്ത്രണം ഏറ്റെടുത്തതോടെ ഇത് കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വീണ്ടും നിക്ഷേപം നടത്തി കമ്പനിയെ പുനരുജ്ജീവിപ്പിക്കാനാണ് ഇത്തിഹാദിന്റെ നീക്കം.

ഏറ്റെടുക്കുന്ന കമ്പനിക്ക് ജെറ്റ് എയര്‍വേസിന്റെ 31.2 മുതല്‍ 75 ശതമാനം വരെ ഓഹരികള്‍ കൈമാറാനാണ് നീക്കം.  നിലവില്‍ ബാങ്കുകള്‍ക്ക് നല്‍കാനുള്ള ജെറ്റ് എയര്‍വേസിന്റെ കടബാധ്യത 8400 കോടി രൂപയാണ്. ഇതിനു പുറമെ, ജീവനക്കാര്‍ക്കും, ഇന്ധന കമ്പനികള്‍ക്കുമായി 5,000 കോടിയുടെ ബാധ്യത കൂടിയുണ്ട്.