ഇത്തിഹാദിലെ യാത്രയ്ക്കും കോവിഡില്ലാ രേഖ വേണം

Posted on: July 22, 2020

അബുദാബി : ഇന്ത്യ ഉള്‍പ്പെടെ 7 രാജ്യങ്ങളില്‍ നിന്ന് ഇത്തിഹാദ് എയര്‍വേയ്‌സില്‍ യുഎഇയിലേക്കു യാത്ര ചെയ്യുന്നവര്‍ പുറപ്പെടുന്നതിന് 72 മണിക്കൂറിനിടെ എടുത്ത് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് അധികൃതര്‍ അറിയിച്ചു. അംഗീകൃത കേന്ദ്രങ്ങളില്‍ നിന്നുള്ള പിസിആര്‍ ടെസ്റ്റ് മാത്രമേ പരിഗണിക്കൂ.

TAGS: Etihad Airways |