ഇന്ത്യ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയാകും

Posted on: January 5, 2019

വാഷിംഗ്ടണ്‍ : ഇന്ത്യ ഈ വര്‍ഷം യു കെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്ഘടനയായി മാറുമെന്ന് പ്രമുഖ വര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗ്. ബ്രിട്ടനു പുറമെ അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നിവ മാത്രമാണ് ഇപ്പോള്‍ ഇന്ത്യയ്ക്ക് മേലെയുള്ളത്.

2019 – 20 ല്‍ ഇന്ത്യ 7.4 – 7.6 ശതമാനം സാമ്പത്തിക വളര്‍ത്ത കൈവരിക്കുമെന്നാണ് റിസര്‍വ് ബാങ്ക്, ഏഷ്യന്‍ വികസന ബാങ്ക്, ലോക ബാങ്ക്, ഐ എം എഫ് എന്നിവയുടെ അനുമാനം. 2018 – 19 ല്‍ ഇത് 7.3 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തല്‍. നോട്ട് നിരോധനം, ജി എസ് ടി എന്നിവ മൂലം കഴിഞ്ഞ വര്‍ഷങ്ങളില്‍ വളര്‍ച്ചയുടെ വേഗം കുറഞ്ഞിരുന്നു.

ഇതിനു പിന്നാലെ ഈ വര്‍ഷം മേയ് മാസത്തില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത് വെല്ലുവിളിയാണ്, അതിനാല്‍ അഞ്ചാം സ്ഥാനത്തേക്കുള്ള കുതിപ്പ് അത്ര എളുപ്പമാകില്ലെന്നാണ് ബ്ലൂംബെര്‍ഗിന്റെ വിലയിരുത്തല്‍.

TAGS: India | Indian Economy |