ഇന്ത്യന്‍ സമ്പദ്ഘടന 45 ശതമാനം കൂപ്പുകുത്തുമെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ്

Posted on: May 19, 2020

കൊച്ചി : ഇന്ത്യന്‍ സമ്പദ്ഘടന ചരിത്രത്തിലെ ഏറ്റവും വലിയ തളര്‍ച്ചയിലേക്ക് നീങ്ങുന്നു. ഈ വര്‍ഷം രണ്ടാം ക്വാര്‍ട്ടറില്‍ 45 ശതമാനം ഇടിവ് നേരിടുമെന്ന് ആഗോള ബാങ്കിംഗ് സ്ഥാപനമായ ഗോള്‍ഡ്മാന്‍ സാക്‌സിന്റെ പഠന റിപ്പോര്‍ട്ട്.

കേന്ദ്രസര്‍ക്കാര്‍ അഞ്ച് ദിവസങ്ങളിലായി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ പെട്ടെന്ന് പ്രതിഫലിക്കില്ലെന്ന് ഗോള്‍ഡ്മാന്‍ സാക്‌സ് വിലയിരുത്തി. അതാണ് ഇത്രവലിയ ഇടിവിന് കാരണം.

പാക്കേജ് മധ്യ കാലയളവിലേ ഗുണം ചെയ്യുകയുള്ളൂവെന്നാണ് വിലയിരുത്തല്‍. നടപ്പു സാമ്പത്തിക വര്‍ഷത്തെ മൊത്തം ആഭ്യന്തര ഉത്പാദനം അഞ്ച് ശതമാനം ഇടിയുമെന്നും കണക്കാക്കുന്നു.

അതേ സമയം, നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം ക്വാര്‍ട്ടര്‍ മുതല്‍ സമ്പദ്ഘടന ശക്തമായ നിലയില്‍ തിരിച്ചുകയറുമെന്ന് പഠനം വ്യക്തമാക്കുന്നു.