ഇന്റര്‍നെറ്റ് വരിക്കാര്‍ 62.7 കോടി

Posted on: March 8, 2019

ന്യൂഡല്‍ഹി : രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 6.277 ദശലക്ഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഗ്രാമീണ മേഖലകളിലെ ഇന്റര്‍നെറ്റ് വ്യാപനമാണ് കുതിപ്പിന് കാരണമാവുകയെന്ന് വിപണി ഗവേഷണ സ്ഥാപനമായ കാന്തര്‍ ഐഎം ആര്‍ബി പറയുന്നു.

ഗ്രാമീണ ഇന്റര്‍നെറ്റ് വളര്‍ച്ചയും ഉപഭോഗവും മൂലം രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോഗം 2018 ഡിസംബര്‍ വരെയുള്ള കണക്കനുസരിച്ച് ആദ്യമായി 566 ദശ ലക്ഷത്തിലേക്ക് ഉയര്‍ന്നിട്ടുണ്ട്. 40 ശതമാനം ജനങ്ങളിലേക്കാണ് ഇന്റര്‍നെറ്റ് എത്തിപ്പെട്ടിട്ടുള്ളത്. ഇന്ത്യയിലെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 18 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കമ്പനിയുടെ ഐസിയുബിഇ 2018 റിപ്പോര്‍ട്ടില്‍ പറയുന്നു.