ശക്തമായ രാജ്യങ്ങളുടെ യുഎസ് ന്യൂസ് റാങ്കിംഗ് ലിസ്റ്റിൽ ഇന്ത്യ 27 ാമത്

Posted on: March 4, 2019

ന്യൂയോർക്ക് : ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങളുടെ യുഎസ് ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് റാങ്കിംഗ് ലിസ്റ്റിൽ ഇന്ത്യ 27 ാം സ്ഥാനത്ത്. കഴിഞ്ഞവർഷം ഇന്ത്യ ഇരുപത്തഞ്ചാം സ്ഥാനത്തായിരുന്നു. ഓരോ രാജ്യത്തിന്റെയും രാഷ്ട്രീയ, സാമ്പത്തിക സ്വാധീനവും അന്താരാഷ്ട്ര സഖ്യങ്ങളും സൈനിക ശക്തിയും കണക്കിലെടുത്താണ് ലിസ്റ്റ് തയാറാക്കുന്നത്.

2019 ലെ ഏറ്റവും ശക്തമായ രാജ്യം സ്വിറ്റ്‌സർലൻഡ് ആണ്. ജപ്പാൻ, കാനഡ, ജർമ്മനി, യുകെ, സ്വീഡൻ, ഓസ്‌ട്രേലിയ, അമേരിക്ക, നോർവേ, ഫ്രാൻസ് എന്നിവയാണ് ആദ്യത്തെ പത്ത് സ്ഥാനങ്ങളിലുള്ളത്. പെൻസിൽവേനിയ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ 80 രാജ്യങ്ങളെക്കുറിച്ച് 20,000 പേരുടെ അഭിപ്രായം വിലയിരുത്തിയാണ് ശക്തമായ രാജ്യങ്ങളുടെ ലിസ്റ്റ് തയാറാക്കിയത്.