ജെ പി മോർഗൻ ഇന്ത്യയുടെ വളർച്ചാ അനുമാനം കുറച്ചു

Posted on: October 13, 2014

JP-Morgan-with-Logo-CSജെ പി മോർഗൻ ഇന്ത്യയുടെ ജിഡിപി വളർച്ചാ അനുമാനത്തിൽ കുറവുവരുത്തി. നേരത്തെ കണക്കാക്കിയിരുന്ന 5.3 ശതമാനത്തിൽ നിന്ന് 5.1 ശതമാനമായാണ് കുറവു വരുത്തിയിട്ടുള്ളത്. ഓഗസ്റ്റിൽ വ്യവസായിക ഉത്പാദനം 2.4 ശതമാനമാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും 0.4 ശതമാനം മാത്രമാണ് വളർച്ചനേടിയത്.

നടപ്പുവർഷം റിസർവ് ബാങ്ക് 5.5 ശതമാനം ജിഡിപി വളർച്ചയാണ് പ്രതീക്ഷിക്കുന്നത്. വേൾഡ് ബാങ്കും നടപ്പുവർഷം ഇന്ത്യ 5.5 ശതമാനം വളർച്ചാ നിരക്കു കൈവരിക്കുമെന്നാണ് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്. കുറയുന്ന വളർച്ചാനിരക്കും ഉയരുന്ന കമ്മോഡിറ്റി പ്രൈസും 2016 ൽ നാണ്യപെരുപ്പം ആറു ശതമാനമാക്കാനുള്ള റിസർവ് ബാങ്ക് നീക്കങ്ങൾക്കു വെല്ലുവിളിയാണെന്ന് ജെ പി മോർഗൻ വിലയിരുത്തുന്നു.