ശശികല നടരാജൻ എഐഎഡിഎംകെ ജനറൽ സെക്രട്ടറി

Posted on: December 29, 2016

ചെന്നൈ : ശശികല നടരാജനെ എഐഎഡിഎംകെ ഇടക്കാല ജനറൽസെക്രട്ടറിയായി പാർട്ടി ജനറൽ കൗൺസിൽ യോഗം തെരഞ്ഞെടുത്തു. 32 വർഷം അമ്മയുടെ തോഴിയായിരുന്ന ശശികലയെ ജയലളിതയുടെ പിൻഗാമിയായി അംഗീകരിക്കുന്നുവെന്ന് പ്രമേയം. അമ്മയുടെ ആത്മാവാണ് ശശികലയിലൂടെ പാർട്ടിയെ വഴി നടത്തുകയെന്നും പ്രമേയത്തിൽ അഭിപ്രായപ്പെട്ടു. യോഗം 14 പ്രമേയങ്ങൾ പാസാക്കി.

ശശികല നേതൃത്വത്തിലേക്ക് വരണമെന്ന് പാർട്ടി ഒറ്റക്കെട്ടായി ആവശ്യപ്പെട്ടു. എന്നാൽ പൊതുജനങ്ങൾക്കിടയിൽ ശശികലയ്ക്ക് വേണ്ടത്ര പിന്തുണയില്ലാത്തത് എഐഎഡിഎംകെയെ അലട്ടുന്നുണ്ട്.