രാഷ്ട്രപതി ആദരാഞ്ജലി അർപ്പിച്ചു

Posted on: December 6, 2016

pranab-mukherjee-big

ന്യൂഡൽഹി : രാഷ്ട്രപതി പ്രണബ് കുമാർ മുഖർജി നാലുമണിയോടെ രാജാജി ഹാളിൽ എത്തി ജയലളിതയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. രാഷ്ട്രപതി യുടെ വരവിന് വേണ്ടി മുൻ നിശ്ചയത്തിൽ നിന്നും വിലാപയാത്രയുടെ സമയം മാറ്റുകയായിരുന്നു. മെറീന ബീച്ചിൽ നടക്കുന്ന സംസ്‌കാരചടങ്ങുകളിലും അദേഹം പങ്കെടുക്കുന്നുണ്ട്.

രാവിലെ യാത്രതിരിച്ച രാഷ്ട്രപതിയുടെ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. തുടർന്ന് മറ്റൊരു വിമാനത്തിൽ അദേഹം ചെന്നൈയിലേക്ക് തിരിക്കുകയായിരുന്നു.