വിലാപയാത്ര അണ്ണാസ്‌ക്വയറിൽ എത്തി

Posted on: December 6, 2016

jayalalithaa-last-processio

ചെന്നൈ : വിലാപയാത്ര അണ്ണാസ്‌ക്വയറിൽ എത്തി. അല്പസമയത്തിനുള്ളിൽ സംസ്‌കാരചടങ്ങുകൾ ആരംഭിക്കും. നേരത്തെ നിശ്ചയിച്ചതിൽ നിന്നും ഒരു മണിക്കൂറിലേറെ വൈകിയാണ് വിലാപയാത്ര അണ്ണാസ്‌ക്വയറിൽ എത്തിയത്.

കര,വ്യോമ, നാവിക സേനകൾ ചേർന്ന് പേടകത്തിൽ നിന്നും ഭൗതിക ശരീരം എടുത്തുമാറ്റി. അലമുറയിട്ടു കരയുന്ന ജനസഹസ്രങ്ങളെ മെറീനബീച്ചിൽ കാണാമായിരുന്നു.