ഐഫോൺ വില്പന കുറഞ്ഞു ; ആപ്പിളിന് തിരിച്ചടി

Posted on: April 27, 2016

Apple-Campus-Big

സാൻഫ്രാൻസിസ്‌കോ : ഐഫോണിന്റെ വില്പന കുറഞ്ഞത് വരുമാനത്തിൽ ആപ്പിളിന് തിരിച്ചടിയായി. 2016 മാർച്ചിൽ അവസാനിച്ച ക്വാർട്ടറിൽ 51.19 ദശലക്ഷം ഐഫോണുകളാണ് വിറ്റഴിഞ്ഞത്. എന്നാൽ മുൻ വർഷം ഇതേകാലയളവിൽ 61.17 ദശലക്ഷം ഐഫോണുകൾ വില്പന നടത്താനായി. അറ്റ വരുമാനം മുൻ വർഷം ജനുവരി-മാർച്ച് ക്വാർട്ടറിലെ 13.6 ബില്യൺ ഡോളറിൽ നിന്ന് ഊ വർഷം 10.5 ബില്യൺ ഡോളറായി കുറഞ്ഞു.

മൊത്തവരുമാനം കഴിഞ്ഞവർഷത്തെ 58 ബില്യൺ ഡോളറിൽ നിന്ന് 50.6 ബില്യൺ ഡോളറായി കുറഞ്ഞു. 2003 ൽ ഐഫോണുകൾ ലോഞ്ച് ചെയ്തശേഷം ആദ്യമായാണ് ആപ്പിളിന്റെ വില്പനയിൽ ഇടിവ് സംഭവിക്കുന്നത്. വില്പന കുറഞ്ഞത് ആപ്പിളിന്റെ ഓഹരിവിലയിൽ 8 ശതമാനം ഇടിവുണ്ടാക്കി. വിപണിയിലെ തിരിച്ചടി പരിശോധിക്കാൻ കമ്പനി പ്രത്യേക ടീമിനെ ചുമതലപ്പെടുത്തിക്കഴിഞ്ഞതായി ആപ്പിൾ സിഇഒ ടിം കുക്ക് പറഞ്ഞു.