വരുമാനം കുറയുമെന്ന് ആപ്പിള്‍

Posted on: January 4, 2019

ന്യൂയോര്‍ക്ക് : യു എസ് – ചൈന വ്യാപാരയുദ്ധം ചൈനയില്‍ ഐഫോണുകളുടെ വില്പനയെ ബാധിച്ചതായി ആപ്പിള്‍. ഇതുമൂലം കഴിഞ്ഞ ക്വാര്‍ട്ടറില്‍ വരുമാനം കാര്യമായി കുറയുമെന്നും ആപ്പിള്‍ പറയുന്നു. ഇതോടെ ആപ്പിള്‍ ഓഹരി വില 7.6 ശതമാനം വരെ കുറഞ്ഞു.

ഡിസംബറില്‍ അവസാനിച്ച ക്വാര്‍ട്ടറില്‍ 8400 കോടി ഡോളര്‍ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. 9100 കോടി ഡോളറാണ് കണക്കാക്കിയിരിക്കുന്നത്. ചില വികസ്വര വിപണികളില്‍നിന്നു പ്രതീക്ഷിച്ച വരുമാനം നേടാനായില്ലെന്നും കമ്പനി വ്യക്തമാക്കി.

TAGS: Apple | Apple IPhone |