ഇന്ത്യയിൽ ഐഫോണുകളുടെ വില്പന കുതിക്കുന്നു

Posted on: May 3, 2017

 

ന്യൂഡൽഹി : ഇന്ത്യയിൽ ആപ്പിൾ ഐഫോണുകളുടെ വില്പനയിൽ വൻകുതിപ്പ്. രാജ്യത്ത് 2017 മാർച്ചിൽ അവസാനിച്ച ക്വാർട്ടറിൽ 20 ശതമാനം വളർച്ചയാണ് ആപ്പിൾ കൈവരിച്ചത്. സാമ്പത്തിക വളർച്ചയും 4ജി ശൃംഖലയുടെ വളർച്ചയും ഐഫോണുകളുടെ വില്പന വർധിക്കാൻ ഇടയാക്കി.

ചൈനയും യുഎസും കഴിഞ്ഞാൽ ഏറ്റവും വലിയ മൂന്നാമത്തെ സ്മാർട്ട്‌ഫോൺ വിപണിയായ ഇന്ത്യയിൽ വൻ മുതൽമുടക്കിനാണ് ആപ്പിൾ ലക്ഷ്യമിടുന്നത്. റീട്ടെയൽ, ആർ & ഡി, മാനുഫാക്ചറിംഗ് എന്നീ മേഖലകളിൽ കൂടുതൽ മുതൽമുടക്കാനുള്ള ഒരുക്കത്തിലാണ് ആപ്പിൾ.

തായ്‌വാൻ കമ്പനിയായ വിസ്‌ട്രോൺ കരാറടിസ്ഥാനത്തിൽ ബംഗലുരുവിൽ നിന്ന് ഐഫോൺ എസ്ഇ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ്. ഇതിനു പുറമെ ആപ്പിളിന്റെ ആപ്പ് ഡെവലപ്‌മെന്റ് സെന്റർ ബംഗലുരുവിലും മാപ്പ് ഡെവലപ്‌മെന്റ് സെന്റർ ഹൈദരാബാദിലും ആരംഭിച്ചിട്ടുണ്ട്.

TAGS: Apple | Apple IPhone |