ഫോക്‌സ്‌കോൺ ഇന്ത്യയിൽ വൻ വികസനത്തിന് ഒരുങ്ങുന്നു

Posted on: July 12, 2020

ചെന്നൈ : ആപ്പിൾ ഐഫോണുകൾ നിർമ്മിക്കുന്ന തായ്‌വാൻ കമ്പനിയായ ഫോക്‌സ്‌കോൺ ഇന്ത്യയിൽ വൻ വികസനത്തിന് ഒരുങ്ങുന്നു. ചെന്നൈ ശ്രീപെരുമ്പത്തൂരിലെ പ്ലാന്റിൽ ഉത്പാദനം വർധിപ്പിക്കാനായി ഒരു ബില്യൺ ഡോളറിന്റെ (7500 കോടി രൂപ) പദ്ധതികളാണ് തയാറാക്കുന്നത്. വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ചൈനയിലെ ഉത്പാദനം ആപ്പിൾ അവസാനിപ്പിച്ചാൽ പകരം സംവിധാനം ഏർപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നിക്ഷേപം.

വികസനം ഏകദേശം 6000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്ന് തായ്‌പെ ആസ്ഥാനമായുള്ള ഫോക്‌സ്‌കോൺ വ്യക്തമാക്കി. ചൈനീസ് സ്മാർട്ട്‌ഫോണായ ഷവോമി നിർമ്മിക്കാൻ ഫോക്‌സ്‌കോണിന് ആന്ധ്രപ്രദേശിൽ മറ്റൊരു പ്ലാന്റുമുണ്ട്.