ആപ്പിൾ ഐഫോൺ 11 സീരിസ് പുറത്തിറക്കി

Posted on: September 11, 2019

കൂപ്പർത്തീനോ : ആപ്പിൾ ഐഫോൺ 11, ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ് യുഎസിൽ പുറത്തിറക്കി.

ഐഫോൺ 11 പ്രോ ക്ക് 5.8 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, ഐഫോൺ 11 പ്രോ മാക്‌സിന് 6.5 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ. ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ് എന്നിവയിൽ ട്രിപ്പിൾ ക്യാമറയും എ13 ബയോണിക് ചിപ്പുമാണുള്ളത്.

ഐഫോൺ 11 ൽ ഡ്യുവൽ ക്യാമറകളാണുള്ളത്. 64 ജിബി ഇന്റേണൽ മെമ്മറിയുള്ള ഈ മോഡലിന്റെ ഇന്ത്യയിലെ വില 64.900 രൂപയാണ്. ഐഫോൺ 11 പ്രോ, ഐഫോൺ 11 പ്രോ മാക്‌സ് എന്നിവയുടെ വില യഥാക്രമം 99,900 രൂപയും 1,09,900 രൂപയുമാണ് വില. ഇന്റേണൽ മെമ്മറി 64 ജിബി.

പർപ്പിൾ, വൈറ്റ്, ഗ്രീൻ, യെല്ലോ, ബ്ലാക്ക്, റെഡ് എന്നീ ആറ് നിറങ്ങളിൽ ഐഫോൺ 11 തെരഞ്ഞെടുക്കാം. പുതിയ ഐഫോണുകൾ സെപ്റ്റംബർ 27 മുതൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും.