ഫോർച്യൂൺ 500 ഇന്ത്യ : ഐഒസി ഒന്നാമത്

Posted on: December 26, 2015

Indian-Oil-Corporation-big

ന്യൂഡൽഹി : ഇന്ത്യൻ കമ്പനികളുടെ 2015 ലെ ഫോർച്യൂൺ 500 ലിസ്റ്റിൽ ഇന്ത്യൻ ഓയിൽ കോർപറേഷൻ തുടർച്ചയായി ആറാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തി. റിലയൻസ് ഇൻഡ്‌സ്ട്രീസ്, ടാറ്റാ മോട്ടോഴ്‌സ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. വിറ്റുവരവിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. ഐഒസിക്ക് 4,51,911 കോടി രൂപയും റിലയൻസ് ഇൻഡ്‌സ്ട്രീസിന് 3,82,565 കോടിയും ടാറ്റാ മോട്ടോഴ്‌സിന് 2,67,025 കോടിയുമാണ് വാർഷികവിറ്റുവരവ്.

നാലാം സ്ഥാനത്തുള്ള സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 2,57,289 കോടിയും അഞ്ചാം സ്ഥാനത്തുള്ള ഭാരത് പെട്രോളിയത്തിന് 2,40,367 കോടിയുമാണ് വരുമാനം. ഹിന്ദുസ്ഥാൻ പെട്രോളിയം (2,13,380 കോടി), ഒഎൻജിസി (1,65,161 കോടി), ടാറ്റാ സ്റ്റീൽ (1,41,669 കോടി), ഹിൻഡാൽകോ (1,06,897 കോടി), ടിസിഎസ് (98,368 കോടി) എന്നിവയാണ് അഞ്ച് മുതൽ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്.