ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ഐപിഒയ്‌ക്കൊരുങ്ങുന്നു

Posted on: February 27, 2024

മുംബൈ : ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി ഐപിഒയ്‌ക്കൊരുങ്ങുന്നു. അടുത്ത 12-18 മാസത്തിനകം കമ്പനി ഓഹരി വിപണിയിലെക്കെത്തും.

100 മുതല്‍ 200 കോടി ഡോളര്‍ വരെ (ഏകദേശം 16,000 കോടി രൂപ വരെ) ഉന്നമിടുന്നതായിരിക്കും ഐപിഒ. 70-80 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ഇവി നിര്‍മാണ കമ്പനിയാണ് ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റി. നെക്‌സോണ്‍ ഇവി, ടിയാഗോ ഇവി എന്നിവ ശ്രദ്ധേയ പ്രകടനമാണ് വിപണിയില്‍ കാഴ്ചവയ്ക്കുന്നത്.

ഇലക്ട്രിക് വാഹനരംഗത്ത് അപ്രമാദിത്തം നിലനിര്‍ത്താനുള്ള നടപടികള്‍ക്കായി 2026നകം 2,000 കോടിഡോളര്‍ (16,000 കോടി രൂപ) നിക്ഷേപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ടാറ്റാ പാസഞ്ചര്‍ ഇലക്ട്രിക് മൊബിലിറ്റിയുടെ ഐപിഒയ്ക്ക് ടാറ്റാ ശ്രമിക്കുന്നത്

 

TAGS: Tata Motors |