പരിസ്ഥിതി സൗഹൃദ വാണിജ്യവാഹനങ്ങളുമായി ടാറ്റാ മോട്ടോഴ്സ്

Posted on: March 11, 2024

കൊച്ചി : പരിസ്ഥിതി സൗഹൃദ വാണിജ്യവാഹനങ്ങളുമായി ടാറ്റാ മോട്ടോഴ്സ്. ഹരിതോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന പുതുതലമുറയില്‍പ്പെട്ട വാണിജ്യവാഹനങ്ങള്‍ ടാറ്റ സ്റ്റീലിന് കൈമാറുന്നതിന്റെ ഫ്‌ലാഗ് ഓഫ് ടാറ്റാ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.

പ്രിമ ട്രാക്ടറുകള്‍, ടിപ്പറുകള്‍, അള്‍ട്ര ഇ.വി.ബസ് എന്നിവയാണ് ടാറ്റാ സ്റ്റീലിനു കൈമാറിയത്. ജംഷഡ്പുരില്‍ നടന്ന ടാറ്റാ ഗ്രൂപ്പ് സ്ഥാപകദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് വാഹനകൈമാറ്റചടങ്ങ് നടന്നത്.

ടാറ്റാ സ്റ്റീല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിംഗ് ഡയറക്ടറുമായ ടി.വി. നരേന്ദ്രന്‍, ടാറ്റാ മോട്ടോഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഗിരീഷ് വാഗ് തുടങ്ങിയവര്‍ പങ്കെടുത്തു.

TAGS: Tata Motors |